T Ajeesh
മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ ജനനം. മലയാള മനോരമ മലപ്പുറം യൂണിറ്റില്‍ സീനിയര്‍ സബ് എഡിറ്റര്‍. പത്രപ്രവര്‍ത്തനത്തില്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ദേശീയ പുരസ്‌കാരം, കേരള പ്രസ് അക്കാദമിയുടെ എന്‍.എന്‍. സത്യവ്രതന്‍ പുരസ്‌കാരം, സാന്ത്വനം ട്രസ്റ്റിന്റെ നെടുങ്ങാടി പുരസ്‌കാരം എന്നിവ ലഭിച്ചു. കഥാകൃത്ത് ടി.പത്മനാഭന്റെ കഥകളെക്കുറിച്ചെഴുതിയ കഥകള്‍ക്കിടയില്‍, യാത്രാമധ്യേ, വി.പോസിറ്റീവ്, ജീവദായിനി, ജൈവകര്‍ഷന്‍ എന്നിവയാണു പ്രസിദ്ധീകരിച്ച മറ്റു കൃതികള്‍.