T.P.Venugopalan
ടി.പി. വേണുഗോപാലൻ
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ ജനിച്ചു. മുൻ കേരളസാഹിത്യ അക്കാദമി അംഗം, പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഗവ. ഹയർസെക്കന്ററി സ്‌കൂൾ മുൻ പ്രിൻസിപ്പൽ, സമഗ്രശിക്ഷാ കേരളം കണ്ണൂർജില്ലാ മുൻ പ്രോജക്ട് കോഡിനേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭൂമിയുടെ തോട്ടക്കാർ, സുഗന്ധമഴ, അനുനാസികം, കേട്ടാൽ ചങ്കു പൊട്ടുന്ന ഓരോന്ന് തുടങ്ങി പതിനഞ്ച് കൃതികൾ. ചെറുകാട് അവാർഡ്, ഇടശ്ശേരി അവാർഡ്, പബ്ലിക് സർവന്റ് സാഹിത്യ അവാർഡ് തുടങ്ങി പതിമൂന്ന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.