Dr. K Rajasekharan Nair
ഡോ. കെ. രാജശേഖരൻ നായർ
ഡോ. ശൂരനാട് കുഞ്ഞൻപിള്ളയുടെയും ശ്രീമതി സി. ഭഗവതി അമ്മയുടെയും പുത്രനായി 1940 ഡിസംബർ 9-ന് തിരുവനന്തപുരത്തു ജനിച്ചു. തിരുവനന്തപുരം മോഡൽ സ്‌കൂൾ, ഇന്റർമീഡിയറ്റ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ആദ്യപഠനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്സും എം.ഡിയും (മെഡിസിൻ). ന്യൂഡൽഹിയിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്നും ഡി.എം. (ന്യൂറോളജി) ബിരുദം. കോമൺവെൽത്ത് സ്‌കോളർഷിപ്പോടെ ബ്രിട്ടണിൽ ഉപരിപഠനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു