പഴയ ഗ്രാമച്ചന്തകൾ പാടേ അപ്രത്യക്ഷമായി
വാങ്ങലും വിൽക്കലും കാഴ്ചയും തീറ്റയും ആഘോഷമാവുന്ന പകിട്ടുള്ള തട്ടുപൊളിപ്പൻ ഇടങ്ങളിലാണ് നമ്മൾ. പഴയ ഗ്രാമച്ചന്തകൾ പാടേ അപ്രത്യക്ഷമായി. ഉൽപന്നങ്ങൾ കൂവിവിളിച്ചു വിൽക്കുന്നിടങ്ങളിൽനിന്നു ശീതീകരിച്ചലങ്കരിച്ച ഷോപ്പിങ് മാളുകളിലേക്ക് കാലം കടന്നു നിൽക്കുന്നു. പരസ്യവാചകമെഴുതുന്ന കോപ്പിറൈറ്ററുടെ പ്രാഗ്് രൂപമാണ്് വിളിച്ചുകൂവുന്നോൻ.പ്രാദേശിക സ്വത്വത്തിന്റെ നാട്ടുരുചികളെ ഭൂതകാലത്തിന്റെ മൈക്രോവേവിൽ ചൂടാക്കിയെടുക്കുന്നു നോവലിസ്റ്റ്.
Browse through all books from Manorama Books publishing house