United Fertilizers

DOOR. NO.XXI/ 504 KUNDUKAD , KIZHAKKENCHERY P O, Kizhakkencherry, Palakkad - 678684


About United Fertilizers

1991 ൽ ആണ് "United Fertilizers” എന്ന പേരിൽ ഒരു ജൈവവളനിർമ്മാണ കമ്പനി പാലക്കാട് ജില്ലയിൽ കിഴക്കഞ്ചേരി പഞ്ചായത്തിൽ 21 –)ം വാർഡിൽ സ്ഥാപിതമായത്.
"അഗ്രിഫുഡ് "എന്ന ബ്രാൻഡിൽ അറിയപ്പെടുന്നു. കമ്പനി തുടങ്ങിയ കാലം മുതൽ സ്ഥിരമായി ഈ വളങ്ങൾ ഉപയോഗിക്കുന്നു. ധാരാളം കർഷകർ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഉണ്ട്. കർഷകരിൽ നിന്നും നല്ല പ്രോൽസാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പഞ്ചായത്ത് ലൈസൻസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ്, സംസ്ഥാന കൃഷിവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ജൈവവള നിർമ്മാണ ലൈസൻസ്, കൃഷിവകുപ്പിന്റെ തന്നെ ജൈവവളം വിൽപനയ്ക്കുള്ള സ്റ്റേറ്റ് ലൈസൻസ് എന്നിവ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
ഗുണനിലവാര പരിശോധനയ്ക്ക് കമ്പനിക്ക് സ്വന്തമായി ലാബും കെമിസ്റ്റും ഉണ്ട്. സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രവർത്തിച്ചുവരുന്നു. കേരളത്തിൽ എല്ലാ ജില്ലകളിലും ആയി 10000 ത്തോളം സംതൃപ്തരായ കർഷകർ ഞങ്ങളുടെ വളങ്ങൾ ഉപയോഗിച്ചുവരുന്നു.
ഓരോ വിളകള്‍ക്കും അനുയോജ്യമായ രീതിയിൽ വിത്യസ്ഥ ബ്രാൻഡുകളി‍ൽ ഈ വളങ്ങൾ ലഭ്യം ആണ്
തയ്യാറാക്കിയിരിക്കുന്നത്
ബയോകമ്പോസ്റ്റുകൾ , വേപ്പിൻപിണ്ണാക്ക്, മരോട്ടിപ്പിണ്ണാക്ക്, ആവണക്കുപിണ്ണാക്ക്, ലെതർമീൽ, ഫിഷ്മീൽ, ജൈവപൊട്ടാഷ്, ചെമ്മീൻതോട് ഇവ ചേർത്തു തയ്യാറാക്കിയ ജൈവമിശ്രിതത്തോടൊപ്പം പാക്യജനം ( N ), ദാവകം ( P ), ക്ഷാരം (K ) എന്നീ സസ്യമൂലകങ്ങളും കാൽസ്യം, മഗ്നീഷ്യം, സൾഫർ, ബോറോൺ, കോപ്പർ, അയൺ,സിങ്ക്, തോളീബിഡിനം തുടങ്ങിയ സെക്കന്റ്്റി മൂലകങ്ങളും കൂടാതെ അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യാൻ കഴിവുള്ള "അസോസ് വൈറില്ലം" എന്ന ബാക്ടീരിയയും മണ്ണിലുള്ള ഫോസ്ഫറസിനെ ലയിപ്പിക്കുകയും ആഗിരണം ചെയ്യിക്കുകയും വിവിധ ജൈവ ആസിഡുകളും എൻസൈമുകളും വർദ്ധിപ്പിക്കുകയും വേരുകളുടെ വളർച്ചയും വികസനവും ത്വരിതപ്പെടുത്തുകയും ചെയ്യുവാൻ സഹായിക്കുകയും ചെയ്യുന്ന "ഫോസ്ഫോ ബാക്ടീരിയ",സസ്യങ്ങളുടെ വളർച്ചയെ സഹായിക്കുകയും ഇലകളിൽ പ്രകാശസംശ്ലേഷണം അഥവാ ഫോട്ടോസിന്തസിസ് നടക്കുന്നതിനും അന്നജരൂപീകരണത്തിനും സസ്യങ്ങളുടെ ജലആഗീരണക്ഷമതയെ വളരെയധികം സഹായിക്കുകയും ചെയ്യുന്ന "ബയോപൊട്ടാഷ് "കൂടാതെ വളർച്ചാഹോർമോൺ അടങ്ങിയ അത്ഭുത ജീവാണു കുമിൾ നാശിനിയായ "സ്യൂഡോമോണോസ് ഫ്ളൂവസൻസും" വളരെ കൃത്യമായ അളവിൽ അഗ്രിഫുഡ് ജൈവവളത്തിൽ ചേര്‍ത്ത് തയ്യാറാക്കിയിരിക്കുന്നു
ലഭ്യമായ അളവ്
50kg,25kg, 10kg, 5kg ബാഗുകളിൽ ലഭ്യമാണ്
വിതരണരീതി
സഹകരണബാങ്കുകൾ, അഗ്രിഷോപ്പുകൾ, കൂടാതെ എല്ലാ ജില്ലകളിലും കർഷകരുടെ ആവശ്യാനുസരണം വീടുകളിലും തോട്ടത്തിലും കമ്പനിവിലക്ക് നേരിട്ട് എത്തിച്ചു തരുന്നു. ഞങ്ങളുടെ അംഗീകൃത ഏജന്റുമാർ മുഖാന്തിരവും ഓർഡർ ചെയ്യാവുന്നതാണ്. ഒരു ഫോൺ കോള്‍ മാത്രം മതി വളം കർഷകരുടെ വീടുകളിൽ എത്തും.
വിതരണം ചെയ്തുവരുന്ന ബ്രാന്‍ഡുകൾ
1. റബർ സ്പെഷ്യൽ
2. കോക്കനട്ട് സ്പെഷ്യല്‍
3. ജാതി സ്പെഷ്യൽ
4. പാടി സ്പെഷ്യൽ
5. ജനറൽ മിക്സ്
6. വെജിറ്റബിൾ & ഗാർഡൻ മിക്സ്
7. എല്ലുപൊടി
8. വേപ്പിൻ പിണ്ണാക്ക്
9. ഗുണമേൻമയിലും തൂക്കത്തിലും 100% ഗ്യാരണ്ടി ഉറപ്പുതരുന്നു.
Contact No: 9446038881

Posted By : Owner

To send an enquiry to United Fertilizers

Click Here

To post a review of United Fertilizers

Click Here

View United Fertilizers on Map

Get this address as SMS, Send SMS ZQD1V0 to 7732033330

Leads
Thank You!!!

We appreciate you for contacting us about United Fertilizers in Kizhakkencherry

Leads
United Fertilizers Photos
X
images
images
images
images