Velichamanyonyam

ഒരു പുസ്തകപ്രേമിയുടെ വായനാനുഭവങ്ങളാണ് വെളിച്ചമന്യോന്യം

Inclusive of all taxes

Description

ഒരു എഴുത്തുകാരൻ പുസ്തകം വായിക്കുന്നത് എങ്ങനെയാണ് എന്ന് വായനക്കാരായ നമ്മൾ കൗതുകപ്പെടാറില്ലേ? വായിക്കുമ്പോൾ അയാളിൽ ഉണ്ടാകുന്ന വിചാരങ്ങൾ എന്തായിരിക്കും? അയാൾ മനസ്സിലും പുസ്തകത്തിന്റെ അരികിലും കുറിച്ചിടുന്നതെന്താവും? ഒരു പുസ്തകപ്രേമിയുടെ വായനാനുഭവങ്ങളാണ് ‘വെളിച്ചമന്യോന്യം’ നിറയെ. ഏതൊരു വായനക്കാരനെയും ഹരം കൊള്ളിക്കും ഇതിലെ ഓരോ അധ്യായവും.

ഒരു കയ്യിൽ നോവലും മറുകയ്യിൽ കവിതയുമായി ഏകാന്തതയിൽ വിലസുന്ന മൂർത്തി. പുസ്തകങ്ങൾക്കുള്ളിലെ കാലത്തിലൂടെ അജയ് പി. മങ്ങാട്ട് നടത്തുന്ന ആന്തരികയാത്രകൾ. വായനക്കാരൻ എന്ന നിലയിൽ ഒരു എഴുത്തുകാരന്റെ ജീവിതം.

Product Specifications

  • ISBN: 9789359598284
  • Cover: paperback
  • Pages: 256

Additional Details

View complete collection of Ajay P Mangatt Books

Browse through all books from Manorama Books publishing house