നാലു വേദങ്ങളെയും സമഗ്രമായി പരിചയപ്പെടുത്തുന്ന ഒരു ബൃഹദ് ഗ്രന്ഥം
ഹിന്ദു ആചാരപദ്ധതികളുടെയും ജീവിതരീതിയുടെയും അടിസ്ഥാനമാണ് വേദങ്ങൾ. നാലു വേദങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വേദങ്ങളിലെ അറിവിനെ ലളിതമായി അവതരിപ്പിക്കുന്ന ആദ്യ ഗ്രന്ഥമാണിത്. ക്ഷേത്രവിജ്ഞാന സർവസ്വം, ഭാരതീയ ദാർശനിക ചരിത്രം,ഭാരതീയ ദർശനങ്ങൾ എന്നി ശ്രദ്ധേയ ഗ്രന്ഥങ്ങൾ രചിച്ച സി. പ്രസാദാണ് ഈ സമാഹാരം തയ്യാറാക്കുന്നത്.
മൂലശ്ലോകങ്ങളുടെ വ്യാഖ്യാനമല്ല ഈ ഗ്രന്ഥം. വേദങ്ങളിൽനിന്ന് നാം ആർജിച്ചിരിക്കേണ്ട അറിവുകൾ രണ്ടു വാല്യങ്ങളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
Browse through all books from Manorama Books publishing house