ശ്രീ ഹനുമാൻ ചാലീസ ഗോസ്വാമി തുളസീദാസ് ലളിതവ്യാഖ്യാനം ശിവകുമാർ മേനോൻ
ഹനുമാൻസ്വാമിയെ പ്രസന്നനാക്കാൻ രാമനാമം ജപിക്കു ന്നതുപോലെ ശ്രീരാമചന്ദ്ര ഭഗവാനെ പ്രസന്നനാക്കാൻ ഹനുമൽ നാമവും ജപിക്കണം. ഹനുമാൻ ചാലീസ ജപിക്കുന്നതു ശ്രീരാമന് ഏറെ പ്രിയമാണ്. അർഥം മനസ്സിലാക്കിയുള്ള ജപത്തിലൂടെ ചാലീസയിലെ ഓരോ വാക്കിലും ഊർജവിസ്ഫോടനം നടക്കുന്നു. ഓരോ വാക്കും ശാന്തി പ്രദാനം ചെയ്യാനും എന്നും നിലനിൽ ക്കാനും സഹായിക്കുന്നു. രാമഭക്‌തനായ ഹനുമാൻ്റെ ഭക്‌തി, ജ്‌ഞാനം, സദ്‌ഗുണം, ബലം, ധീരത, സാഹസികത തുടങ്ങി ധ്യാന നിഷ്‌ഠയും ആത്മീയശക്‌തിയും ഹനുമാൻ ചാലീസയിൽ മനോഹ രമായി വർണിച്ചിരിക്കുന്നു.
Browse through all books from Manorama Books publishing house