കേരളം നടുക്കത്തോടെ മാത്രം ഓർക്കുന്ന 2018ലെ പ്രളയത്തിൽ
കേരളം നടുക്കത്തോടെ മാത്രം ഓർക്കുന്ന 2018ലെ പ്രളയത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച രക്ഷാദൂതന്മാരായ മത്സ്യത്തൊഴിലാളികളുടെ ത്യാഗവും ധീരതയും അവതരിപ്പിക്കുന്ന പുസ്തകം. അവർ നൽകിയ സേവനത്തെക്കുറിച്ച് ഏവർക്കുമറിയാമെങ്കിലും ആ ദൗത്യസമയത്ത് അവർ അനുഭവിച്ച വെല്ലുവിളികളും സംഘർഷങ്ങളും അധികമാർക്കുമറിയില്ല. പ്രശസ്ത മാധ്യമപ്രവർത്തകൻ രജിമോൻ കുട്ടപ്പൻ അവരെ നേരിൽക്കണ്ടും ഗവേഷണം നടത്തിയും തയാറാക്കിയ അപൂർവ പുസ്തകം.
Browse through all books from Manorama Books publishing house