മലയാളത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.
ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം ടി നോവലിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നല്‍കുന്നു. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.
Browse through all books from current books publishing house