പൂന്തോട്ട നിർമാണം എങ്ങനെ തുടങ്ങണം.
വീടായാൽ ഒരു പൂന്തോട്ടം വേണം എന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. വീടിനു പ്ലാൻ തയാറാക്കുമ്പോൾത്തന്നെ പുൽത്തകിടി മുതൽ പൂക്കളും മരങ്ങളും വള്ളിച്ചെടികളും ചെറുജലാശയവും വരെ അടങ്ങിയ ഉദ്യാന രൂപകൽപനയെപ്പറ്റി ആലോചിച്ചുതുടങ്ങും. എന്നാൽ വീടുപണി കഴിയുമ്പോൾ പൂന്തോട്ട നിർമാണം എങ്ങനെ തുടങ്ങണം, ഏതു സസ്യങ്ങൾ തിരഞ്ഞെടുക്കണം, വളപ്രയോഗവും രോഗ നിയന്ത്രണവും എങ്ങനെ വേണം എന്ന് മനസ്സിലാക്കാനും സ്വയം നിർമിക്കാനും സഹായകമായ ഒരു സമഗ്ര വഴികാട്ടി.
ഇന്ത്യയിലെ അറിയപ്പെടുന്ന പൂക്കൃഷി ഗവേഷകനും കാർഷിക സർവകലാശാലയിലെ ഫ്ളോറി കൾച്ചർ വിഭാഗം മുൻ മേധാവിയുമായ ഡോ. പി.കെ രാജീവനാണ് ഈ പുസ്തകം തയാറാക്കിയിട്ടുള്ളത്.
Browse through all books from Manorama Books publishing house