ഇന്നത്തെ മലപ്പുറം ജില്ലയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന
ഇന്നത്തെ മലപ്പുറം ജില്ലയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന (1931) സാധാരണക്കാരനായ മലയാളി യുവാവ് പാക്കിസ്ഥാനിൽ അവിടത്തെ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ സുഹൃത്തായി വളർന്നു. പിന്നീട് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ സുഹൃദ് വലയത്തിലും അദ്ദേഹം ഉൾപ്പെട്ടു. ഭിന്ന പാർട്ടികളിലെ പല വമ്പന്മാരുടെയും ഇഷ്ടക്കാരനായി ജീവിക്കാനും അപ്പോഴും സ്വന്തം ആശയാദർശങ്ങൾ ഉയർത്തിപ്പിടിക്കാനും ബി എം കുട്ടിക്ക് സാധിച്ചു.
ഈ പുസ്തകം പാക്കിസ്ഥാൻ മലയാളിയായ ബി എം കുട്ടി (മരണം 2019)യുടെ Sixty Years in Self Exile; No Regrets (20211) എന്നു പേരായ ആത്മകഥയുടെ പരിഭാഷ എന്നപോലെ പാക്കിസ്ഥാന്റെ രാഷ്ട്രീയചരിത്രം കൂടിയാണ്.. അമ്മട്ടിൽ നമുക്കൊരു പുസ്തകമില്ല എന്നത് ഇതിന്റെ മൂല്യം വളരെ വർധിപ്പിക്കുന്നുണ്ട്.
Browse through all books from Manorama Books publishing house