പ്രതികാരവും കൊലപാതകങ്ങളും ഇടകലർന്ന രക്തരൂഷിതമായ കഥയാണ് നീലിയുടെ യഥാർത്ഥ കഥ.
പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴതി കള്ളിയങ്കാട്ടു നീലിയുടെ ജീവിത കഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണൻ എഴുതിയ ത്രില്ലർ നോവലാണ് നീലി. പുനർജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോരകുടിക്കുന്ന ദുരാത്മാക്കൾ തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങൾ മറ്റേതു ലോക യക്ഷിക്കഥകളിലേയും പോലെ നീലികഥയിലും സഥാനം പിടിക്കുന്നു. നീലികഥ ആസ്‌പദമാക്കിയുള്ള ഒരു സ്വതന്ത്ര ആഖ്യാനമാണ് ഈ യക്ഷിക്കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽപ്പോലും കള്ളിയങ്കാട്ട് നീലിയുടെ കഥ കടമറ്റത്ത് കത്തനാരുമായി ബന്ധപ്പെട്ട് പരാമർശിച്ചുപോകുന്നതേയുള്ളു. പക്ഷേ നീലിയുടെ യഥാർത്ഥ ചരിത്രകഥ അതല്ല. പ്രണയവും പകയും പ്രതികാരവും കൊലപാതകങ്ങളും ഇടകലർന്ന രക്തരൂഷിതമായ കഥയാണ് നീലിയുടെ യഥാർത്ഥ കഥ. ചരിത്രത്തിന്റെ എടുകളിൽ നിന്ന് അടർത്തിയെടുത്ത ആ കഥയാണ് ഈ നോവലിൽ.
Browse through all books from K Zero Publication publishing house