ചരിത്ര സാമൂഹിക രാഷ്ട്രീയ നോവൽ.
നവോത്ഥാനത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ ചുവപ്പു പാർട്ടി എന്ന വിശ്വാസക്കാരായിരുന്നു അവർ. നവോത്ഥാന ചെങ്കനലിൽ സ്ഫുടം ചെയ്തെടുത്ത നാലു പേർ ആത്മാവു നൽകിയുണ്ടാക്കിയ നവഗോത്രം. തദ്ദേശീയമല്ലാത്തൊരു പങ്കപ്പാട് അതിനെ ചൂഴ്ന്നു നിൽപ്പുണ്ട്. അടിതെറ്റിയാൽ അൻപത്താറും തെറ്റുന്നതാണതിന്റെ അന്തരാകാരം. .ഒരുപാടുപേർ ജീവിതം കൊടുത്തു സൃഷ്ടിച്ച നവോത്ഥാനം. ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെ ഇത്ര ശക്തിയിൽ ആ പാർട്ടി ഉണ്ടാകുമായിരുന്നില്ല”.അപകടകരമായ സത്യസന്ധതയും ആത്മാർത്ഥമായ ചരിത്രാന്വേഷണവും ഇഴയിടുന്ന അവതരണം.. വർത്തമാനകാലത്തെ ഒരു പ്രശ്നത്തിന്റെ വേരുകൾ തേടിയുള്ള യാത്രയ്ക്കിടെ അനാവരണം ചെയ്യപ്പെടുന്നത് അഞ്ഞൂറു വർഷത്തെ കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്.. എഴുത്തച്ഛൻ മുതൽ എകെജി വരെയുള്ള നവോത്ഥാനനായകരും വാസ്കോഡഗാമ മുതൽ കൊറോണ വരെയുള്ള അധിനിവേശങ്ങളും പരാമർശിക്കപ്പെടുന്ന ചരിത്ര സാമൂഹിക രാഷ്ട്രീയ നോവൽ
Browse through all books from Manorama Books publishing house