സമയകാലങ്ങളെ വെല്ലുവിളിക്കുന്ന നോവൽ
'നീയാർക്കും ഇനി മെയിൽ അയയ്ക്കുന്നില്ലെന്ന് പറഞ്ഞിട്ട്?'
നിർമലാ മിസ് ചോദിച്ചു.
'അതിൽ മാറ്റമൊന്നും വന്നിട്ടില്ല. മിസ്.”
'എന്നിട്ട് എന്തോ കുത്തിക്കുറിക്കുന്നുണ്ടല്ലോ . മെയിൽ? കവിത?'
'മെയിൽ തന്നെ. അതു ഞാൻ എനിക്കുതന്നെ അയയ്ക്കുന്ന മെയിലാണു മിസ്.”
'ഒരാൾ അയാൾക്കുതന്നെ മെയിൽ അയയ്ക്കേണ്ട ആവശ്യമെങ്ങനെ വരാനാണ്?' നിർമലാമിസിന്റെ ശബ്ദത്തിൽ ഒളിച്ചുവയ്ക്കാൻ കഴിയാതെപോയ ഒരു വിഷാദത്തിന്റെ ധ്വനി ഉണ്ടായതെന്ത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. .
'എനിക്കുതന്നെ എന്ന് പറഞ്ഞാലും അത് ശരിക്കും എനിക്കുള്ള മെയിലല്ല. ഒളിവിൽ കഴിയുന്ന ഒരുവൾക്കാണ്..”
'അതാര്?'
'അതു ഞാൻ തന്നെ. ഞാനിപ്പോൾ പല കാലങ്ങളിൽ ജീവിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. .'
പല തലങ്ങളെ സ്പർശിക്കുന്ന ആഖ്യാനം.
സമയകാലങ്ങളെ വെല്ലുവിളിക്കുന്ന നോവൽ
Browse through all books from Manorama Books publishing house