ലോക പ്രശസ്ത നാടോടി കഥകൾ.
കഥ എത്ര കേട്ടാലും മതിവരാത്ത കുട്ടികൾക്കായി മനോരമ പ്രസിദ്ധീകരിക്കുന്ന വേറിട്ടൊരു പുസ്തകം: ലോക പ്രശസ്ത നാടോടി കഥകൾ. പന്ത്രണ്ട് രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത മുപ്പത് നാടോടിക്കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഇന്ത്യൻ നാടോടിക്കഥകൾ കേട്ടു ശീലിച്ച നമ്മുടെ കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും ഇതിലെ കഥകളെല്ലാം. കഥ വായിച്ചുരസിക്കുന്നതിനൊപ്പം, മിഠായിക്കുള്ളിൽ മരുന്ന് എന്ന പോലെ, അവയിൽ അടങ്ങിയിട്ടുള്ള യുക്തിയും പ്രായോഗിക തത്ത്വങ്ങളും കുട്ടികളെ മികച്ച വ്യക്തിത്വത്തിനുടമയാക്കും.
Browse through all books from Manorama Books publishing house