കുന്നംകുളം എന്ന ദേശത്തിന്റെ ചരിത്രം എഴുതുകയാണ് കുന്നംകുളത്തുകാരനായ ശ്രീരാമൻ.
മെല്ലെ ഉയർന്നു വരുന്ന ഒരു വൈദ്യശാല, ആയിടെ തുറന്ന ഒരു ഹോട്ടൽ, ഈ ചെറിയ സ്ഥാപനങ്ങളോടു ബന്ധപ്പെട്ടുവരുന്ന മനുഷ്യമുഖങ്ങൾ.. ഒരു നഗരം രൂപമെടുക്കുകയാണ്. കുന്നംകുളം എന്ന ചെറുനഗരം. മനുഷ്യരിലൂടെ അവരുടെ കഥകളിലൂടെ, അവർ പാർക്കുന്ന ദേശത്തിന്റെ ചരിത്രം എഴുതുകയാണ് കുന്നംകുളത്തുകാരനായ ശ്രീരാമൻ.
ചെറിയ കച്ചവടങ്ങൾ ഉണ്ടാകുന്നതും പുതിയ ജീവിതശൈലി രൂപപ്പെടുന്നതും മഹാമാരികൾ ഉണ്ടാകുന്നതും ഓർമകളിൽനിന്നു കോരിയെടുക്കുമ്പോൾ ഊഷ്മളമായ നാട്ടുജീവിതത്തിന്റെ അടരുകളാണ് ഒന്നൊന്നായി തെളിയുന്നത്.
Browse through all books from Manorama Books publishing house