ക്ഷീണത്തെ മനസ്സിലാക്കാനും മറികടക്കാനുമുള്ള മാർഗങ്ങളാണ് ഡോ.പത്മകുമാർ വിശദീകരിക്കുന്നത്
എന്നും ഊർജസ്വലരായി ഇരിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? എന്നാൽ ചില ദിവസങ്ങളിൽ മിക്ക ആളുകൾക്കും ഒരു ഉത്സാഹക്കുറവ് തോന്നാറുണ്ട്. ‘‘എന്തോ, വല്ലാത്ത ക്ഷീണം‘‘””” എന്നാണ് അവർ അതെപ്പറ്റി പറയുക. പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്ന് നമ്മൾ കരുതുന്ന ക്ഷീണത്തിന് യഥാർഥത്തിൽ പല കാരണങ്ങളുണ്ടാകാം.
കൂടെക്കൂടെ വരുന്ന ക്ഷീണം പഠിപ്പിലും ജോലിയിലുമുള്ള ഉത്സാഹം കെടുത്താറുള്ളതായി പറയുന്നവരുണ്ട്. ഈ പുസ്തകം അവർക്ക് വളരെയധികം ആശ്വാസമേകും. ക്ഷീണം ഓരോരുത്തരിലും വ്യത്യസ്ത രീതിയിലായിരിക്കും തലപൊക്കുന്നത്. ക്ഷീണത്തെ മനസ്സിലാക്കാനും മറികടക്കാനുമുള്ള മാർഗങ്ങളാണ് ഡോ.പത്മകുമാർ വിശദീകരിക്കുന്നത്.
Browse through all books from Manorama Books publishing house