പച്ചയായ മനുഷ്യരുടെ അനുഭവക്കുറിപ്പുകൾ.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേ രിയിൽ ഒരു മനുഷ്യനുണ്ട്. ജീവിതത്തെ ക്കാൾ മരണത്തെ കണ്ട ഒരു മനുഷ്യൻ. മരണത്തെ വെല്ലുവിളിച്ച്, തോൽപ്പിച്ച്, അയാൾ ജീവിതത്തിലേക്ക് കോരിയിട്ടത് നിരവധി പേരെയാണ്. നിഴൽപോലെ നിണ്ട കൈകളുമായി മരണം കുടിവെച്ച പാർക്കുന്ന കയങ്ങളിൽ നിന്നും, കിണറ്റ കളിൽ നിന്നും, വെള്ളച്ചാട്ടങ്ങളിൽ നിന്നും അയാളും കൂട്ടരും രക്ഷിച്ചവരുടെ മാത്രം കഥയല്ലിത്. പത്തും പതിനഞ്ചും ദിവസ ങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ മാതൃവാത്സല്യത്തോടെ നെഞ്ചോടുചേർ ത്ത്, അനുകമ്പയോടെ ആദരവോടെ ഈ ലോകത്തുനിന്നും അന്തിമോപചാ രങ്ങളോടെ യാത്രയാക്കിയവരുടെയും കൂടിയാണ്. ഒരിടത്തും ആദരിക്കപ്പെടാതെ പോകുന്ന, പണത്തിൻ്റെയോ, പ്രശസ്തിയു ആ ടെയോ ധാരാളിത്തമില്ലാത്ത പച്ചയായ മനുഷ്യരുടെ അനുഭവക്കുറിപ്പുകൾ.
Browse through all books from Insight Publica publishing house