kathakal - Unni Balakrishnan

ഉണ്ണി ബാലകൃഷ്ണൻ തിരഞ്ഞെടുത്ത പതിനൊന്നു കഥകൾ

Inclusive of all taxes
Tags:

Description

"എന്നാൽ ജീവിതമോ.... അത് നേർരേഖയിൽ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ല. നിങ്ങൾ സ്വിച്ചിടാൻ പോകുമ്പോൾ കറന്റ് പോകുന്നു. വാതിൽ പൂട്ടി പുറത്തേക്കിറങ്ങുമ്പോൾ കറന്റ് വരുന്നു. വാഹനം കാത്ത് വഴിയിലേക്കു നടക്കുമ്പോൾ ഒരു മുടന്തൻ നിങ്ങൾക്കെതിരെ നടന്നുപോകുന്നു. നാലു പക്ഷികൾ ആ വൈദ്യുതകമ്പിയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. ഒരു നായ കുരച്ചുകൊണ്ടോടുന്നു. സൂപ്പർ മാർക്കറ്റിന്റെ പാർക്കിങ് ലോട്ടിൽ വച്ച് ഒരാൾ മറ്റൊരാളെ മുഷ്ടി ചുരുട്ടി ഇടിക്കുന്നു. കുറച്ചകലെ ഒരു കുറിക്കമ്പനിക്കു മുന്നിൽ വരിനിന്ന് ആളുകൾ ഭാഗ്യം തേടുന്നു. തെരുവിലൂടെ ഒരു ശവഘോഷയാത്ര കടന്നുപോകുന്നു. പെട്ടെന്ന് മഴ പെയ്യുന്നു. ഒരു ഭ്രാന്തി ഉടുപുടവ വലിച്ചെറിഞ്ഞ് മഴയിൽ നൃത്തം ചെയ്യുന്നു. ഒരു പെൺകുട്ടി സ്വർണക്കടയിൽനിന്ന് മുത്തുമാലകൾക്ക് വില പേശുന്നു. ധാരാളം ക്ലോക്കുകൾ വിൽക്കുന്ന ഒരു കടയ്ക്കു മുന്നിൽനിന്ന് ഒരാൾ സിഗരറ്റ് പുകയ്ക്കുന്നു. വലിയ ചവറുകൂനകൾക്കരികിലായി ഒരു രക്തസാക്ഷി സ്മാരകം നിലകൊള്ളുന്നു. നഗരചത്വരത്തിൽ ഒരു സൈക്കിൾ വേലക്കാരൻ മുളവടിയിൽ തന്റെ മകളെ കുത്തി ഉയർത്തുന്നു. ബധിരനായ ഒരാൾ അന്ധനായ ഒരുവന്റെ ചിത്രം കാൻവാസിൽ പകർത്തുന്നു. ഒരു കൈവേലക്കാരൻ അതുകണ്ട് കയ്യടിക്കുന്നു. രണ്ടു തീവണ്ടികൾ കൂട്ടിയിടിക്കുന്നു. നീയിപ്പോൾ എനിക്കൊരു റോസാപ്പുവ് സമ്മാനിക്കുന്നു. നമ്മുടെ ജീവിതം എത്രയേറെ പൊരുത്തക്കേടുകളുള്ള , എങ്കിലും സുഘടിതമായ ഒരു ചക്രം തിരിയലാണ്. …”

തിരഞ്ഞെടുത്ത പതിനൊന്നു കഥകൾ

Product Specifications

  • ISBN: 9789359598352
  • Cover: paperback
  • Pages: 113

Additional Details

View complete collection of Unni Balakrishnan Books

Browse through all books from Manorama Books publishing house