പ്രിയവായനക്കാരും സിദ്ധുവിനോടൊപ്പം ഒരു യാത്ര ആരംഭിക്കുന്നു.
ജീവിതമെന്ന ചെറിയ യാത്രയിൽ അനേകായിരം മനുഷ്യർ നമ്മെ കടന്നുപോകുന്നു. പക്ഷേ വളരെ ചുരുക്കം മനുഷ്യർ മാത്രമേ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്കൂ. സിദ്ധുവിന് ദേവിയും അതുപോലെയായിരുന്നു. അവന്റെ കലാലയം അവന് സമ്മാനിച്ച മനോഹരമായ ബന്ധങ്ങളിലൊന്ന്. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അവളിലൂടെ തന്റെ ഇന്നലെകളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ പ്രിയവായനക്കാരും സിദ്ധുവിനോടൊപ്പം ഒരു യാത്ര ആരംഭിക്കുന്നു. ആ യാത്രയിൽ സിദ്ധുവിന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളും പ്രണയവും വായനക്കാരിലേക്ക് ഒഴുകി തുടങ്ങുന്നു. ഒപ്പം കാലം അവനിൽ നിന്നും മറച്ചുവെച്ച പല രഹസ്യങ്ങളും. ഒടുവിൽ ആ രഹസ്യങ്ങളുടെ ചുഴി അഴിയുമ്പോൾ, സിദ്ധുവും ഒരു അതിഥി ആവുകയാണ്. കടസ്സി അതിഥി.
Browse through all books from Pravada Books publishing house