ആലാപനശൈലികൊണ്ട് ഒരു തലമുറയെ ആകമാനം കീഴടക്കിയ ഗായിക ഉഷ ഉതുപ്പിന്റെ അറിയപ്പെടാത്ത ജീവിതം.
അനുകരിക്കാനാവാത്ത ആലാപനശൈലികൊണ്ട് ഒരു തലമുറയെ ആകമാനം കീഴടക്കിയ ഗായിക ഉഷ ഉതുപ്പിന്റെ അറിയപ്പെടാത്ത ജീവിതം. സാരിയും വലിയ പൊട്ടുമായി നൈറ്റ് ക്ലബ്ബുകളിൽ പാടിത്തുടങ്ങിയ കൊച്ചുപെൺകുട്ടി ഇന്ത്യൻ പോപ് സംഗീതലോകത്ത് സിംഹാസനമുറപ്പിച്ചത് കഠിനാധ്വാനവും ആത്മ സമർപ്പണവും മാത്രം കൈമുതലാക്കിയാണ്. ആദ്യ ദാമ്പത്യത്തിലെ താളപ്പിഴകൾ, വിവാഹമോചനം, പിന്നീട് കോട്ടയം സ്വദേശിയായ ജാനി ചാക്കോ ഉതുപ്പുമായുള്ള വിവാഹം തുടങ്ങി ഒട്ടേറെ അനുഭവങ്ങൾ ഇതാദ്യമായി ഉഷ വെളിപ്പെടുത്തുന്നു. ഇന്ത്യൻ സിനിമാസംഗീതത്തിന്റെ സമാന്തരചരിത്രവും കൂടിയായി മാറുന്നുണ്ട് പ്രചോദനാത്മകമായ ഈ ജീവിതകഥ.
Browse through all books from Manorama Books publishing house