ചില ഓർമകൾ എത്ര കാലം കഴിഞ്ഞാലും ഉള്ളിൽ ബാക്കികിടപ്പുണ്ടാകും.
ചില ഓർമകൾ എത്ര കാലം കഴിഞ്ഞാലും ഉള്ളിൽ ബാക്കികിടപ്പുണ്ടാകും. അവ നമ്മെ മണ്ണിലേക്കു പിടിച്ചു നിർത്തും. വല്ലാത്ത ഒരു ഗുരുത്വാകർഷണത്തോടെ .വലിയകുളത്തിന്റെ അടിത്തട്ടിൽ ആരാലും കണ്ടെടുക്കപ്പെടാതെ കിടക്കുന്ന ചെറു നിറങ്ങൾ പോലെയാണ് ആ ചിതറിയ ഓർമകൾ. .ആ കുളത്തിലേക്ക് ആരെങ്കിലും ഒരു കല്ലെറിയുമ്പോൾ , ഓളങ്ങൾ മാറുമ്പോൾ മാത്രമാണ് ആ നിറങ്ങൾ നേരിയതായി തെളിയുന്നത്.. അങ്ങനെ വന്നു വീണ ഒരു വെള്ളാരങ്കല്ലാണ് ഈ പുസ്തകം.
Browse through all books from Manorama Books publishing house