വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം.
സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും. ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും.
Browse through all books from Mankind Literature publishing house