ഒരു സാധാരണക്കാരന്റെ ജീവിതയാത്ര. ജെ. ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജോസ് തോമസിന്റെ കഥ.
ഇതൊരു അസാധാരണ യാത്രയുടെ കഥയാണ്. കൗമാരം പിന്നിടും മുൻപേ കുടുംബ ബിസിനസ് ഏറ്റെടുത്ത് വിജയം വരിച്ച ഒരു സാധാരണക്കാരന്റെ ജീവിതയാത്ര. ജെ. ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജോസ് തോമസിന്റെ കഥ.
വെല്ലുവിളികളോട് മല്ലിട്ട് അമേരിക്കൻ മണ്ണിൽ സമ്പൂർണ ഉൽപാദനത്തോടെ റെഡി–ടു–കൺസ്യും ഫുഡ് ബ്രാൻഡ് എന്ന നിലയിൽ തന്റെ കമ്പനിക്ക് അദ്ദേഹം സ്ഥാനം നേടിയെടുത്തു. സമുദ്രോൽപന്ന വ്യവസായത്തിനു പുറമേ ഷിപ്പിങ്, എയർലൈൻസ്, വിദ്യാഭ്യാസം, പെർഫോമിങ് ആർട്സ് എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അവസരങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ലെന്ന് ഈ ജീവിതം നമ്മെ പഠിപ്പിക്കും. തനിക്കു സഞ്ചരിക്കേണ്ട പാത സ്വയം തിരഞ്ഞെടുത്ത് , മറ്റുള്ളവർ കൈവയ്ക്കാൻ മടിച്ച ബിസിനസ് മേഖലകളിൽ വിജയം കൊയ്തെടുക്കുന്ന തന്ത്രജ്ഞനെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
ജോസ് തോമസ് പറയുന്നു. ഇത് വിജയങ്ങളുടെ മാത്രം കഥയല്ല. പരാജയങ്ങളുടെ കഥ കൂടിയാണ്.
Browse through all books from Manorama Books publishing house