പ്രതിസന്ധികൾക്കും തോൽവികൾക്കും മുന്നിൽ മുന്നേറാൻ പ്രചോദനം നൽകുന്ന പുസ്തകം.
ലോകത്തെ ഏറ്റവും വലിയ സാഹസിക കായിക ഉദ്യമങ്ങളിലൊന്നായ ഗോള്‍ഡൻ ഗ്ലോബ് റേസ് പായ്്വഞ്ചിയോട്ടത്തിനിടെ അപകടത്തിൽ പരുക്കേറ്റ് ഉൾക്കടലിൽ രക്ഷാപ്രവർത്തകരെ കാത്തുകിടന്ന 71 മണിക്കൂറുകൾ. നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്കുശേഷം അദ്ഭുതകരമായ മനക്കരുത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി നാലു വർഷത്തിനകം അതേ മത്സരം വിജയകരമായി ഫിനിഷ് ചെയ്ത മലയാളി നാവികൻ അഭിലാഷ് ടോമിയുടെ ജീവിതം. ചെറിയ പ്രതിസന്ധികൾക്കും തോൽവികൾക്കും മുന്നിൽ പതറിപ്പോകുന്നവർക്ക് ജീവിതവിജയത്തിലേക്കു മുന്നേറാൻ പ്രചോദനം നൽകുന്ന, കടലാഴമുള്ള അനുഭവങ്ങളുടെ പുസ്തകം.
Browse through all books from Manorama Books publishing house