ആര്‍. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു. ആര്‍. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍
Browse through all books from Mathrubhumi Books publishing house