അലങ്കാരപക്ഷികളുടെയും വളർത്തുപക്ഷികളുടെയും പരിപാലനം, ചികിത്സ തുടങ്ങിയ ഒട്ടേറെ വിവരങ്ങൾ
കേരളത്തിൽ വർദ്ധിച്ചുവരുന്ന ഒരു സംരംഭമാണ് അലങ്കാരപക്ഷികളുടെയും വളർത്തുപക്ഷികളുടെയും പരിപാലനം. കൗതുകത്തിന് അവയെ വളർത്തുന്നവരുണ്ട്. അതുപോലെ ഒരു വരുമാനമാർഗമെന്ന നിലയിൽ തൊഴിൽ സംരംഭമായി അത് നടത്തിവരുന്നവരുമുണ്ട്. എന്നാൽ അവരിൽ ഭൂരിപക്ഷത്തിനും പക്ഷികളെപ്പറ്റി കൃത്യവും ശാസ്ത്രീയവുമായ അറിവു ലഭിക്കാൻ കഴിയുന്നില്ല. മലയാളത്തിൽ ഇത്തരത്തിൽ ഒരു സമഗ്രമായ പുസ്തകം കിട്ടാനുമില്ല. മനോരമ ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന അരുമ പക്ഷികൾ അലങ്കാരത്തിനും ആദായത്തിനും എന്ന പുസ്തകം അത്തരക്കാർക്കു മാത്രമല്ല പക്ഷിയെ സ്നേഹിക്കുന്ന ഏവർക്കും ഒരു വിലപ്പെട്ട വഴികാട്ടിയായിരിക്കും.
നേരത്തെ മനോരമ പ്രസിദ്ധീകരിച്ച ‘നായ്ക്കൾ സ്നേഹമുള്ള കൂട്ടുകാർ‘ എന്ന പുസ്തകം പോലെ കമനീയവും വർണ്ണചിത്രങ്ങളടങ്ങിയതുമാണ് ഈ പുസ്തകവും. പേജുകളും കൂടുതലുണ്ട്. ആ പുസ്തകമെഴുതിയ ഡോ. ഡി. ഷൈൻകുമാറാണ് ‘അരുമ പക്ഷിക‘ളും തയ്യാറാക്കിയിട്ടുള്ളത്.
250ൽപരം അലങ്കാരപക്ഷികളുടെയും 100—ൽ അധികം വളർത്തുപക്ഷികളുടെയും പരിപാലനം, പ്രജനനം, രോഗപ്രതിരോധം, ചികിത്സ തുടങ്ങിയ ഒട്ടേറെ വിവരങ്ങൾ സമഗ്രമായും കളർചിത്രങ്ങളുടെ സഹായത്തോടെയുമാണ് പരിചയപ്പെടുത്തുന്നത്. വളർത്തുപക്ഷികളുടെ ചെറുകിട സംരംഭങ്ങൾ മുതൽ വലിയ ഫാം മാതൃകകൾ ഈ പുസ്തകത്തിൽ നിന്ന് മനസ്സിലാക്കാം.
പക്ഷികളെ വാങ്ങാനും വളർത്താനും അതിലൂടെ ആദായകരമായ സംരംഭങ്ങളിലേർപ്പെടാനും താൽപര്യമുള്ളവർക്ക് എക്കാലവും സൂക്ഷിച്ചുവയ്ക്കാൻ ഒരു സമ്പൂർണ്ണ ഗൈഡായിരിക്കും ഈ പുസ്തകം.
Browse through all books from Manorama Books publishing house