മലാലയെയും ഗ്രേറ്റയെയും ആനിനെയും പോലുള്ള കുട്ടികളുടെ ജീവിതത്തെ കുറിച്ച് പറയുന്ന പുസ്തകം
നാത്സികളുടെ പീഡനത്തിനിരയായി തടങ്കൽപാളയത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ആൻ ഫ്രാങ്ക് ആഗ്രഹിച്ചതുപോലെ എഴുത്തുകാരിയായേനെ,. താലിബാൻ ഭീകരർ വെടിവച്ചു വീഴ്ത്തിയില്ലായിരുന്നെങ്കിൽ മലാല സ്വാത്തിൽ തന്നെ കഴിഞ്ഞേനെ. കാലാവസ്ഥാ നീതി നടപ്പായിരുന്നെങ്കിൽ ഗ്രേറ്റ ട്യൂൻബെർഗിന് ക്ലാസ് മുടക്കി സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നു. ' 'അങ്ങനെയായിരുന്നെങ്കിൽ' എന്നു വിചാരിക്കാനേ കഴിയൂ.സാധ്യതകൾക്കു ചരിത്രത്തിൽ സ്ഥാനമില്ല.മലാലയെയും ഗ്രേറ്റയെയും ആനിനെയും പോലുള്ള കുട്ടികൾ ഉണ്ടാകുന്നതുകൊണ്ടാണ് ഭൂമി ഇപ്പോഴും വാസയോഗ്യമായ ഇടമായി തുടരുന്നത്. പ്രിയപ്പെട്ട ലോകമേ വരൂ. വന്ന് ഇവരുടെ ജീവിതം കേൾക്കൂ.
Browse through all books from Manorama Books publishing house