ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന പ്രതിമാസ വരുമാനത്തോടൊപ്പം അല്പം കൂടി സമ്പാദിക്കുവാൻ
ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന പ്രതിമാസ വരുമാനത്തോടൊപ്പം അല്പം കൂടി സമ്പാദിക്കുവാൻ കഴിഞ്ഞാൽ ജീവിതം കൂടുതൽ സുഖകരമാക്കാം എന്നുകരുതുന്ന ഒരുപാടുപേരുണ്ട്. എന്നാൽ എങ്ങനെയാണ് അതു നേടാൻ കഴിയുക എന്ന് പലർക്കും അറിയില്ല. അങ്ങനെ ജീവിതനിലവാരം ഉയർത്താൻ ആഗ്രഹിക്കുന്നവർക്കായി തയ്യാറാക്കിയ പുസ്തകമാണ് ‘അധിക വരുമാനത്തിന് 50 സംരംഭങ്ങൾ‘. മൃഗസംരക്ഷണം, കൃഷി, ഫിഷറീസ് മേഖലകളിലെ തിരഞ്ഞെടുത്ത 50 സംരംഭങ്ങളിലൂടെ പ്രതിമാസം 5000 രൂപ മുതൽ ലക്ഷങ്ങൾ വരെ നേടാൻ കഴിയുന്ന പദ്ധതികളാണ് ഇതിൽ അവതരിപ്പിക്കുന്നത്.
Browse through all books from Manorama Books publishing house