FOR GROUP DISCOUNTS & COMBO OFFERS - 7356606923
കൃഷ്ണായനം 2026
ഈ ഒക്ടോബറിൽ കൊല്ലത്ത് സംഗീതത്തിൻ്റെ ആഘോഷവുമായി രണ്ട് ദിനങ്ങൾ!
കൊല്ലത്തെ നവരാത്രി ഉത്സവകാലം സംഗീതസാന്ദ്രമാക്കാൻ എം.ജി. ശ്രീകുമാറും കെ.എസ്. ഹരിശങ്കറും കൊല്ലം ആശ്രാമം മൈതാനിയിലേക്ക് വരുന്നു! 'കൃഷ്ണായനം–2026' ഇവൻ്റിൻ്റെ ഭാഗമായി ഒക്ടോബർ 17, 18 തീയതികളിൽ ഈ സംഗീതോത്സവം അരങ്ങേറും.
മീഡിയ പാർട്ണർ: മലയാള മനോരമ
സിനിമാഗാനങ്ങളും ജനപ്രിയ ഭക്തിഗാനങ്ങളും മനോഹരമായ മെലഡികളും നേരിട്ട് ആസ്വദിക്കാനുള്ള അപൂർവ അവസരമാണ് 'കൃഷ്ണായനം–2026'. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഗാനങ്ങളുമായി ഈ നവരാത്രി ഉത്സവകാലം സംഗീതത്തിൻ്റെ വലിയൊരു ആഘോഷമാക്കി മാറ്റാം
2026 ഒക്ടോബർ 17 : എം.ജി. ശ്രീകുമാറിനൊപ്പം 'ലൈവ് ഗാനസന്ധ്യ'
വൈകിട്ട് 7 മണിക്ക്, മലയാളികളുടെ പ്രിയഗായകനും സംഗീതസംവിധായകനുമായ എം.ജി. ശ്രീകുമാർ അവതരിപ്പിക്കുന്ന 'ലൈവ് ഗാനസന്ധ്യ' അരങ്ങേറുന്നു. തൻ്റെ മധുരശബ്ദത്തിലൂടെ സംഗീതപ്രേമികൾക്ക് ആവേശവും ആനന്ദവും നിറഞ്ഞ ഒരു അവിസ്മരണീയ സായാഹ്നം സമ്മാനിക്കാൻ എം.ജി. ശ്രീകുമാർ എത്തുകയാണ്.
ഒക്ടോബർ 18 : കെ എസ് ഹരിശങ്കറിൻ്റെ ഹിറ്റ് ഗാനങ്ങളുടെ രാത്രി
വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന : കെ എസ് ഹരിശങ്കർ ലൈവ് കോൺസെർട്ടിൽ മലയാളികളുടെ പ്രിയ പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കർ വേദിയിലെത്തും. ശുദ്ധമായ ആലാപനശൈലിയും വികാരസാന്ദ്രമായ അവതരണവും കൊണ്ട് ശ്രദ്ധ നേടിയ ഹരിശങ്കർ, ഒട്ടേറെ ജനപ്രിയ ഗാനങ്ങൾ ആലപിച്ചിട്ടുള്ള യുവഗായകരിൽ പ്രമുഖനാണ്. സിനിമാപ്രേമികൾ ഏറ്റെടുത്ത അനേകം ഹിറ്റ് ഗാനങ്ങളും പ്രിയപ്പെട്ട മെലഡികളും കോർത്തിണക്കിയ സംഗീതവിരുന്ന് നിങ്ങൾക്ക് ആസ്വദിക്കാം. കൂടാതെ കെ.എസ്. ഹരിശങ്കർ ലൈവ് കോൺസെർട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ AOORAയുടെ K-Pop പെർഫോമൻസും ആസ്വദിക്കാം.ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ വേദിയെ ആനന്ദനിർഭരമാക്കാൻ എം.ജി. ശ്രീകുമാറും കെ.എസ്. ഹരിശങ്കറും അണിനിരക്കുന്ന ഈ രണ്ടു നാളുകൾ, നിങ്ങളുടെ കാതും മനസ്സും നിറയ്ക്കുന്ന ഹൃദ്യമായ ഒരനുഭവമായിരിക്കും!
AOORA — K-POP മുതൽ ഇന്ത്യൻ സംഗീതത്തിന്റെ ഹൃദയത്തിലേക്ക്…
കൊറിയയിൽ നിന്ന് ഇന്ത്യയിലെത്തിയ ഒരു K-Pop artist മാത്രം അല്ല AOORA.
Indian music, culture, rhythm എന്നിവയെ Korean pop sound-നൊപ്പം ചേർത്ത് ഒരു പുതിയ musical identity സൃഷ്ടിച്ച കലാകാരനാണ് Park Min-jun, popularly known as AOORA.
Bollywood songs മുതൽ Indian regional music വരെ പരീക്ഷിച്ച Aoora, ഇന്ത്യയുമായുള്ള തന്റെ സംഗീതബന്ധത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത് മലയാളത്തിലൂടെയാണ്.
കേരളത്തിന്റെ സ്വന്തം വഞ്ചിപ്പാട്ടായ “കുട്ടനാടൻ പുഞ്ചയിലെ” നിന്ന് പ്രചോദനം ഉൾക്കൊണ്ട്, K-Pop beats-ും Kerala folk elements-ഉം ചേർത്ത് ഒരുക്കിയ “Thi Thi Thara (Kuttanadan Dreams)” ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധ നേടി. കേരളത്തിൽ ചിത്രീകരിച്ച ഈ music video-യ്ക്ക് ഇപ്പോൾ 2.9 MILLION+ YouTube views ഉണ്ട്.
മലയാളം പഠിച്ച് പാടുക എന്നത് എളുപ്പമായിരുന്നില്ലെന്ന് Aoora തന്നെ പറഞ്ഞിട്ടുണ്ട്. പാട്ടിന്റെ വാക്കുകളും pronunciation-ഉം പഠിക്കാൻ ഏകദേശം ഒരു മാസം എടുത്തതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
“Thi Thi Thara” മാത്രം അല്ല…
Indian music-നെ Korean sound-ുമായി blend ചെയ്ത നിരവധി ശ്രദ്ധേയമായ projects-ലൂടെയാണ് Aoora തന്റെ unique musical style രൂപപ്പെടുത്തിയത്. Bollywood hit “Jimmy Jimmy”, മറ്റ് Indian pop/fusion tracks, വിവിധ ഭാഷകളിലുള്ള collaborations എന്നിവയിലൂടെ ഇന്ത്യയിലെ audience-നോട് അദ്ദേഹം അടുത്തു.
2026-ൽ പുറത്തിറങ്ങിയ “Shiva Shivam (Shiv Tandav)” Aooraയുടെ മറ്റൊരു വലിയ musical experiment ആണ്.
Ancient Sanskrit chants-നെ modern electronic/trance sound-ുമായി ചേർത്ത ഈ track പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി. Official music video ഇപ്പോൾ 14 MILLION+ YouTube views പിന്നിട്ടിട്ടുണ്ട്.
ഇന്ത്യയോടുള്ള Aooraയുടെ connection music-ൽ മാത്രം ഒതുങ്ങുന്നതല്ല.
2023-ൽ ഇന്ത്യയിലെത്തിയ ശേഷം വിവിധ ഇന്ത്യൻ ഭാഷകളും സംസ്കാരങ്ങളും പരിചയപ്പെടുകയും, ഇന്ത്യൻ television-ലും reality shows-ലും പ്രത്യക്ഷപ്പെടുകയും ചെയ്തു. Bigg Boss 17-ലൂടെയും പിന്നീട് വിവിധ Indian projects-ലൂടെയും അദ്ദേഹം കൂടുതൽ ശ്രദ്ധ നേടി.
K-Pop + Indian Music + Culture = AOORA
കൊറിയൻ സംഗീതത്തിന്റെ energy-യും
ഇന്ത്യൻ സംഗീതത്തിന്റെ emotion-ഉം
വിവിധ സംസ്കാരങ്ങളും