Register Now!!!

ജീവിതത്തിലെ തെറാപ്പിയുടെ പ്രാധാന്യം
കൗൺസിലിംഗ് ആവശ്യമായി വരുന്ന ചില സന്ദർഭങ്ങളെ
ഏതൊക്കെ?
നിങ്ങളുടെ ജീവിതത്തിലെ തെറാപ്പിയുടെ പ്രാധാന്യം:
 
നിങ്ങൾക്ക് വേദനാജനകമായ ഒരു പല്ല് വേദനയുണ്ടെന്ന് ഇരിക്കട്ടെ, സാധാരണഗതിയിൽ ആരും അത് ഗുരുതരമാക്കാൻ ശ്രമിക്കുകയില്ല .കൃത്യമായി അതിനുവേണ്ട പ്രതിവിധി തേടും. അത് അങ്ങനെ തന്നെയാണ് വേണ്ടത് താനും. മറിച്ച് അത് ഒരു തോന്നൽ ആണെന്നോ മാനസികമായി തോന്നുന്ന ഒരു ബലഹീനതയാണെന്നോ കരുതി സഹായം തേടുന്നതിൽ നിന്ന് നിങ്ങളെത്തന്നെ തടയരുത്. പ്രമേഹമോ രക്താദി സമ്മർദ്ദമോ പോലുള്ള ഏതൊരു ശാരീരിക രോഗങ്ങൾക്കും സഹായം തേടുന്നത് പോലെ തന്നെ പ്രധാനമാണ് മാനസികരോഗചികിത്സയും .ചികിത്സയിലൂടെയും കൗൺസിലിങ്ങിലൂടെയും പ്രതിവിധി കണ്ടെത്താത്ത പക്ഷം അത് കൂടുതൽ സങ്കീർണ്ണം ആവും. ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ ചില സംശയങ്ങൾക്ക് ഈ ലേഖനം സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു.
 
 
ആദ്യമായി ഒരു കൗൺസിലറെ സന്ദർശിക്കുമ്പോൾ സങ്കോചം തോന്നുന്നത് സ്വാഭാവികമാണ്. കൗൺസിലിംഗ് ആവശ്യമായി വരുന്ന ചില സന്ദർഭങ്ങളെ ഏതൊക്കെയാണെന്ന് നോക്കാം:-
 
 വ്യക്തിത്വ വികസനം :- ജീവിതത്തിൽ ഉണ്ടായ പഴയ ചില ആഘാതങ്ങളും പ്രശ്നങ്ങളും ഉള്ളിലൊതുക്കി വളരെക്കാലം നിങ്ങൾ ജീവിച്ചു വരുന്നു എന്ന് ഇരിക്കട്ടെ, അങ്ങനെ അതുവഴി നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം ക്രമേണ നിങ്ങൾക്ക് സാധാരണമായി തീരുന്നു. അവയെ ഒഴിവാക്കി ജീവിതം കുറേക്കൂടി സമാധാനപൂർണവും സന്തോഷപ്രദവും ആക്കി തീർക്കാൻ കഴിയും എന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല. ഈ സമ്മർദ്ദ അവസ്ഥ നിരന്തരം ശീലിച്ച് തുടരുന്നത് വഴി നിങ്ങൾ ക്രമേണ ശാരീരിക മാനസിക പ്രശ്നങ്ങൾ ഉടലെടുക്കുന്നു. അതുപോലെ തന്നെയാണ് ഉപേക്ഷിക്കാൻ പറ്റില്ലെന്ന് തെറ്റിദ്ധാരണ മൂലം ജീവിതം മുഴുവനും കൊണ്ടുനടക്കുന്ന ചില ശീലങ്ങൾ. അത് പുകവലിയോ, നടപ്പിലാക്കണമെന്ന് കരുതി എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ പറ്റാതെയോ ഗോപ്യമായതോ അല്ലാത്തതോ ആയ ശീലങ്ങളോ അങ്ങനെ ഏതുമാവട്ടെ ഒരു കൗൺസിലർക്ക് നിങ്ങളുടെ മാനസിക പ്രതിരോധത്തിന്റെ അടിത്തട്ടിൽ എത്താൻ കൗൺസിലിങ്ങിലൂടെ സാധ്യമാവുകയും അതിനെ കീഴടക്കാൻ നിങ്ങളെ സഹായി ക്കാനും കഴിയും.
 
വൈവാഹിക പൂർവ്വ  വൈവാഹിക ഫാമിലി തെറാപ്പി വഴി നമ്മുടെ ബന്ധങ്ങളും നമ്മുടെ പ്രിയപ്പെട്ടവരും ആയുള്ള ആശയവിനിമയങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ ഒരു തെറാപ്പിസ്റ്റ് സാധ്യമാകും. ചുരുക്കത്തിൽ വിട്ടുമാറാത്ത സമ്മർദം സാമൂഹികവും വ്യക്തിപരവുമായ ഉത്കണ്ഠം, വിഷാദം, ആസക്തി, വൈകാരിക അടിമത്തം, കോപ നിയന്ത്രണം, ഭയം എന്നിവയെല്ലാം തന്നെ ഇല്ലാതാക്കാൻ തെറാപ്പി സഹായിക്കും. വാഹനം ഓടിക്കുന്നതിലുള്ള ഉത്കണ്ഠ,  എതിർ ലിംഗത്തിൽ പെട്ടവരോട് ഇടപെടുന്നതിനുള്ള ഉത്കണ്ഠ, തുടങ്ങിയ നിസ്സാരമെന്ന് നമ്മൾ കരുതുന്ന പലതും തുടങ്ങി നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ മരണം ,വേർപിരിയൽ അങ്ങനെ ഏറ്റവും പ്രയാസമേറിയ വിഷയങ്ങൾ വരെ കൈകാര്യം ചെയ്യാനും അവയെ സമചിത്തതയോടെ നേരിടാനും നമ്മുടെ ഉള്ളിലുള്ള സ്വാഭാവികമായ കഴിവുകളെ വളർത്തിയെടുക്കാനും വേണ്ട പരിശീലനം തെറാപ്പിസ്റ്റുകൾക്ക് ഉണ്ട്. മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും പരസ്പരപൂരകങ്ങളാണ്. ശരിയായ മാനസിക ആരോഗ്യമുള്ള വ്യക്തികളാണ് ഒരു കുടുംബത്തിൻറെ സമൂഹത്തിൻറെ രാജ്യത്തിൻറെ ശക്തിയും സമ്പാദ്യവും എന്ന് നമ്മൾ ഓർക്കണം. മാനസിക ആരോഗ്യത്തെക്കുറിച്ച് സത്യസന്ധവും തുറന്നതുമായ സമീപനം വഴി മാനസിക ആരോഗ്യം സാധാരണ നിലയിൽ എത്തിക്കാൻ കഴിയുന്നതെല്ലാം ചെയ്തുകൊണ്ടും നമുക്ക് പരസ്പരം സഹായിച്ചു മുന്നേറാം.