For Enquiry

Are you planning to hire architects in Kottayam, Kerala? We are here to assist you with all your needs from start to end. We have a unique way of handling every project with the perfect ingredients to make your dream a reality. Here is what we are expertise in.
പ്ലോട്ട് വലുതോ ചെറുതോ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അനാവശ്യ ചിലവുകള്‍ നന്നായി കുറച്ചു, എന്നാല്‍ ഭംഗി ഒട്ടും കുറക്കാതെ തന്നെ വീട് വെക്കണം എന്ന ആവശ്യം ആയി architect നെ സമീപിക്കുന്നവരാണ് ഇപ്പോള്‍ ഏറെയും.

ഫാമിലിയില്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാം. മുന്‍ഗണന ക്രമത്തില്‍ ആവശ്യങ്ങള്‍ sort  ചെയ്യാം, ഇവ architect മായി ചര്‍ച്ചചെയ്യാം. ഇത് ഒഴിവാക്കേ?വ കൃത്യമായി ഒഴിവാക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ ഉള്ളവ മനസ്സിലാക്കുന്നതിനും സഹായിക്കും

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അനാവശ്യ ചിലവും, സ്ഥലത്തിന്‍റെ ഫലപ്രദമായ ഉപയോഗവും സാധ്യമാക്കാം

ആവശ്യത്തിന് ഗാര്‍ഡന്‍ സ്പേസ്, ഓപ്പൺ സ്പേസ്, പുറത്ത് ഇരിക്കാന്‍ covered ആയ ഒരിടം ഇവയെല്ലാം എത്ര സ്ഥലപരിമിതിയുള്ള പ്ലോട്ടിലും കൊടു ക്കുവാന്‍ കഴിയും. ലോക്കലി available  ആയ ചെടികളും മരങ്ങളും വീടിന്‍റെ ഡിസൈന്‍നോട് യോ ജിക്കുന്ന രീതിയില്‍ വെച്ച് പിടിപ്പിക്കുന്നതാണ് Patio ( Semi Detached സിറ്റിംഗ് സ്പേസ്) ചെറിയ രീതിയില്‍ temporary roofing കൊടുത്തു ഒരു internal space നോട് ചേര്‍ത്ത് ഭംഗിയാക്കാം. 

സ്ഥല സൗകര്യമുള്ള പ്ലോട്ട് ആണെങ്കില്‍ porch ഒഴിവാക്കി സെപ്പറേറ്റ് പാര്‍ക്കിംഗ് കോൺസെപ്റ്റും കൊണ്ടുവരാം.landscape ന്‍റെ തുടര്‍ച്ചയായി ഇത്തരം  Parking temporary റൂഫിങ് മാര്‍ഗങ്ങള്‍ കൊടുത്തു ചെയ്യാം. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ കൊടുത്തു ഭംഗി കൂട്ടാം.

സ്പെയ്സ് യൂട്ടിലൈസേഷന്‍

ആവശ്യം അനുസരിച്ചു മാറ്റം വരുത്താവുന്ന തരത്തിലുള്ള multiple function ന് അനുയോജ്യമായ  flexible design method ആണ് ഉചിതം. ഇത് അനാവശ്യമായ പല സ്പേസ്കളും ഒഴിവാക്കും, total area കുറച്ചു ബഡ്ജറ്റും കുറക്കാം. ഉള്ള സ്ഥലം ഫലപ്രദമായി ഉപയോഗിക്കാവുന്ന രീതിയിലുള്ള partition elements ഭിത്തിക്കു പകരം add ചെയ്യാം. ഓപ്പൺ ഡിസൈന്‍ കോൺസെപ്റ്റ് കൊണ്ടു വരാം. അനാവശ്യമായ privacy concern എല്ലാ ഇടങ്ങളിലും നല്‍കേണ്ടതില്ല. ഉദാഹരണമായി വല്ലപ്പോഴും വരുന്ന അതിഥികള്‍ക്കു വേണ്ടി കെട്ടിയടച്ച ഒരു സ്വീകരണ മുറി വേണ്ട?. ഗസ്റ്റ്, ഫാമിലി സിറ്റിംഗ്, ഡൈനിങ്ങ് ഇവയെല്ലാം ഒരു ഓപ്പൺകോൺസെപ്റ്റില്‍ staircase നോ pebble നോ കോര്‍ട്ട് നോ ചുറ്റും ക്രമീകരിക്കാം

Staircase നുവേണ്ടി പ്രത്യേകം സ്ഥലം കളയേണ്ടതില്ല,tread (step ) extend  ചെയ്തു സിറ്റിംഗ് ക്രമീകരിക്കാം Kitchen ഇഷ്ടത്തിന് അനുസരിച്ചു ഓപ്പൺ, സെമിഓപ്പൺ ഡിസൈന്‍ നല്‍കാം. separate store room  ഒഴിവാക്കി storage space നല്‍കാം

Breakfast table Inbuilt ആക്കാതെ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാവുന്ന folding ടൈപ്പ് ആക്കുക.ഇത് കിച്ചന്‍ സ്പേസ് തടസ്സം ഉണ്ടക്കാതെ ഇരിക്കും.

Intermediate space

mezzanine floor അഥവാ ഇടയ്ക്കുള്ള സ്പേസുകള്‍ ഉദാഹരണത്തിന് ചെരിഞ്ഞ റൂഫിന്‍റെ ഉള്‍വശം ഉപയോഗിക്കുന്ന രീതി, ഇടക്കുള്ള ലാന്‍ഡിംഗ് സ്പേസ്, ലോഫ്റ്റ് സ്പേസ് ഇവ ഡിസൈന്‍ ഇല്‍ ഉള്‍പ്പെടുത്തി സ്ഥല പരിമിതി മെച്ചപ്പെടുത്താം. ഇത്തരം സ്പേസ് double height നോട് ചേര്‍ന്നാണെങ്കില്‍ വീടിന്‍റെ ഉള്‍വശം വലുപ്പവും ഭംഗിയും കൂട്ടാം. Minimal interior works മാത്രമേ ആവശ്യം വരികയുള്ളു. കുട്ടികളുടെ study, library,  office space, game area, ഇവയെല്ലാം ഇത്തരം ഇടത്താ വളങ്ങളിലേക്ക് മാറ്റാം.