Register Now!

കർക്കടക്കവും ആയുർവേദവും..
കർക്കടക മാസത്തെ പൊതുവിൽ മാസങ്ങളിൽ പഞ്ഞകർക്കടകം എന്നും കള്ളകർക്കിടകം എന്നും പറഞ്ഞു പുറകിലേക്ക് മാറ്റി നിർത്തിയിരിക്കുകയാണെങ്കിലും മിതോഷ്ണമായിരിക്കുന്ന ഒരു അന്തരീക്ഷമാണ് പൊതുവിൽ കർക്കിടകത്തിൽ..

പ്രതീക്ഷിക്കാനാവാത്ത രീതിയിൽ മഴ എത്തുന്നതുകൊണ്ടാണ് കള്ളകർക്കിടകം എന്ന് പറയുന്നത്..

എങ്കിലും കാലാവസ്ഥപരമായി വിശ്രമം എടുക്കുവാൻ കഴിയുന്ന ഒരു കാലമായതിനാൽ ശരീരത്തെ കുറിച്ചുള്ള ഒരു ചിന്ത കൃത്യമായി ഓര്മപ്പെടുത്തുവാൻ ഈ കാലത്തെ നമുക്ക് ഉപയോഗപ്പെടുത്താം..

എന്താണ് കർക്കടകത്തിന്റ മാത്രം പ്രത്യേകത?

ശരീരത്തിന് ബലം നശിച്ചു നിൽക്കുന്ന ഉത്തരായാന കാലത്തിന്റെയും ബലം ലഭിച്ചു തുടങ്ങുന്ന ദക്ഷിണായന കാലത്തിന്റെയും തുടക്കമാണ്.. ഈ മാസങ്ങൾ.. ഋതുസന്ധി എന്ന് പറയപ്പെടുന്ന ഈ കാലങ്ങളിൽ ശരീരത്തിന്റെ പ്രതിരോധം കുറയുവാനും കൂടുതൽ രോഗങ്ങൾ ഉണ്ടാവാനും സാധ്യത ഉണ്ട്
ആരോഗ്യത്തെ നിലനിർത്തുവാൻ ഉതകുന്ന ആഹാര വിഹാര ശീലങ്ങൾ ഈ മാസങ്ങളിൽ ശീലിക്കണം.

എന്തിനാണ് ആയുർവേദ ചികിത്സ?

പൊതുവിൽ നോക്കുകയാണങ്കിൽ ഈ മാസങ്ങളിൽ പ്രകൃതി ദുഷിക്കുന്നതിന്റെ ഫലമായി പകർച്ചവ്യാധികൾ വിവിധ തരത്തിലെ പനികൾ, വാതരോഗങ്ങൾ ഇവയെല്ലാം വർധിക്കുന്നതായി കാണാം.
നിലവിൽ രോഗം വന്നതിനു ശേഷം ചികിത്സിക്കുന്ന സംബ്രദായങ്ങൾ ആണ് ഇന്ന് നമുക്കുള്ളത്.

എന്നാൽ രോഗം വരാതെ ശരീരത്തിനെ പ്രതിരോധിക്കാനും ശരീരത്തിന്റെ ഇമ്മ്യൂണിറ്റിയെ കൂട്ടുവാനും ഉള്ള ചികിത്സകൾ ആയുർവേദത്തിലാണ് ഉള്ളത്.. ശരീരത്തിൽ ഉള്ള മാലിന്യങ്ങളെ കൃത്യമായി പുറന്തള്ളുന്ന പഞ്ചകർമ ചികിത്സകൾ കൂടി ചെയ്താൽ ഇത് കൂടുതൽ ഫലപ്രദമാകും.

എന്താണ് പഞ്ചകർമ ചികിത്സകൾ?

മഴകാലത്തു ഒരു ഭിത്തി പെയിന്റ് ചെയ്യണമെങ്കിൽ അതിലെ പായൽ നീക്കി പഴയ പെയിന്റുകൾ മാറ്റി ഉണക്കി പുതിയ ബേസ് കോട്ടിങ് കൊടുത്തു പെയിന്റ് ചെയ്യുമ്പോൾ കൂടുതൽ കാലം നിലനിൽക്കും..

നമ്മൾ സാധാരണ ചെയ്യുന്ന ചികിത്സകൾ എല്ലാം ശമന ചികിത്സകൾ ആണ്.. അതുകൊണ്ടാണ് വീണ്ടും വരാനുള്ള സാധ്യത.. എന്നാൽ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി കൃത്യമായ ആഹാര ശീലങ്ങൾ പിന്തുടർന്നാൽ രോഗങ്ങൾ തിരിച്ചുവരില്ല..
അതിനു വേണ്ടിയുള്ള ചികിത്സാകൾ ആണ് പഞ്ചകർമ ചികിത്സകൾ 

കർക്കിടക കഞ്ഞി

പ്രാദേശിക ഭേദമനുസരിച്ചും രോഗവസ്ഥയാനുസരിച്ചും ധാരാളം കഞ്ഞിയുടെ കൂട്ടുകൾ കേരളത്തിൽ ഉപയോഗിച്ച് വരുന്നു.
ഞവര അരിയാണ് പൊതുവിൽ ഉപയോഗിക്കുന്നതെങ്കിലും സാധാരണ പൊടിയരി ഉപയോഗിച്ചും കഞ്ഞി തയ്യാറാക്കാവുന്നതാണ്.

ഉലുവ കഞ്ഞി

പ്രമേഹ രോഗികൾക്കും കൊളെസ്ട്രോൾ അധികം ഉള്ളവർക്കും കഴിക്കാം.

ഉലുവ - 10 gm വെള്ളത്തിൽ കുതിർത്തത്
ഞവര അരി അല്ലെങ്കിൽ ഉണക്കലരി 100 ഉലുവയും ഞവര അരിയും ഒന്നര ലിറ്റർ വെള്ളം ചേർത്ത് കുക്കറിൽ ഇട്ടു മൂന്ന് വിസിൽ വരുത്തുക. ശേഷം കുക്കർ തുറന്നു ജീരകം, ചുക്ക് ഇവ പൊടിച്ചു ചേർക്കുക ആവശ്യമെങ്കിൽ വെള്ളം ചേർത്ത് ചെറു തീയിൽ 5മിനിറ്റു തിളപ്പിക്കുക ശർക്കരയും തേങ്ങപ്പാലും ചേർത്തോ ചേർക്കാതെയോ ഉപയോഗിക്കാം

എന്തൊക്കെയാണ് ചികിത്സാ രീതികൾ?

ശരീര സ്ഥിതിക്ക് അനുസരിച്ചു നെയ് സേവിപ്പിച്ചു വിയർപ്പിച്ചു ശേഷം ശോധന ചെയ്യുകയും അഗ്നി ദീപ്തിക്കു വേണ്ടി കഞ്ഞി, പത്തില പോലെയുള്ളആഹാര വിധി കൾ പിന്തുടരുകയും വേണം അതിനു ശേഷം ബലം കിട്ടുവാൻ രസായന ചികിത്സയും ചെയ്യുന്നു.

കേരളീയമായ ചികിത്സാ ക്രമങ്ങളിൽ ഉഴിച്ചിൽ, ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര എന്നിവ ഉൾപ്പെടുന്നു.

സാധാരണക്കാർക്ക് വീട്ടിൽ ഇരുന്നും കർക്കിടക ചികിത്സായുടെ സാമാന്യ തത്വത്തിൽ നിന്നെകൊണ്ട് കർക്കിടക ചികിത്സയും ഔഷധ സേവനങ്ങളും ചെയ്യാവുന്നതാണ്.

ആലപ്പുഴ  ജില്ലയിലെ എല്ലാ ആയുർവേദ ക്ലിനിക്കുകളിലും പകർച്ച പനി പ്രതിരോധം, കർക്കടക മരുന്നുകൾ, ഡോക്ടർമാരുടെ സേവനം എന്നിവ ലഭ്യമാണ്.
ശാസ്ത്രിയമായി കർക്കടക ചികിത്സകൾ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചെയ്യുവാനും ഡോക്ടർമാരുമായി നേരിട്ടു സംവദിക്കുവാനും ഈ കർക്കടക മാസത്തിൽ ആയുർവേദ പോർട്ടൽ ഒരിക്കിയിരിക്കുന്നു
നിങ്ങളുടെ സംശയ നിവാരണത്തിന് താഴെ കാണുന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫീസ് മായി ബന്ധപ്പെടുക

Ph:8606710011

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ആലപ്പുഴ ജില്ല