X

Mashinottam, Jyothisham ,Dosha Pariharapoojakal (മഷിനോട്ടം ജ്യോതിഷം ദോഷ പരിഹാരപൂജകൾ )

Working Hours

Monday 09:00 AM To 06:00 PM

Tuesday 09:00 AM To 06:00 PM

Wednesday 09:00 AM To 06:00 PM

Thursday 09:00 AM To 06:00 PM

Friday 09:00 AM To 06:00 PM

Saturday 09:00 AM To 06:00 PM

Sunday Holiday

About Mashinottam, Jyothisham ,Dosha Pariharapoojakal (മഷിനോട്ടം ജ്യോതിഷം ദോഷ പരിഹാരപൂജകൾ )

തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് അഞ്ഞൂര് ശ്രീ പാർക്കാടി അമ്മയുടെ അരികത്ത് ശ്രീ അഞ്ഞൂര് കളരി സ്ഥിതി ചെയ്യുന്നു. അക്ഷരവിദ്യയിലും കളരിഅഭ്യാസങ്ങളും ആയൂർവേദത്തിലും ജ്യോതിഷത്തിലും മാന്ത്രിക താന്ത്രിക കർമ്മങ്ങളിലും പുകൾ പുറ്റ കളരിയാണ് അഞ്ഞൂര് കളരി. ഗുരുക്കൻമാരായ വലിയ കുട്ടി മുത്തച്ഛനും ചെറിയ കുട്ടി മുത്തച്ഛനും ഹനുമാൻ സ്വാമിയെ കഠിന തപസ് ചെയ്ത് തപസ്സിൽ പ്രീതിപ്പെട്ട സ്വാമി അവരെ അനുഗ്രഹിച്ചു. ആഞ്ജനേയ അനുഗ്രഹത്താൽ ലഭിച്ച വിദ്യകൾ എല്ലാം ഗുരുക്കന്മാർ ശിഷ്യൻമാർക്ക് പഠിപ്പിച്ചു കൊടുത്തു. ജാതിക്കും തീണ്ടായ്മക്കും പ്രാധാന്യമുള്ള കാലമായതിനാൽ ബ്രാഹ്‌മണമാർക്ക് മാത്രമേ വിദ്യ അഭ്യസിക്കുവാൻ അവകാശമുണ്ടായിരുന്നുള്ളൂ. കളരി പണിക്കൻമാരായ ഗുരുനാഥൻ വിദ്യ അഭ്യസിപ്പിക്കുമ്പോൾ ജാതിയോ കുലമോ വർണ്ണമോ നോക്കാതെ ഏവർക്കും വിദ്യ പഠിപ്പിച്ചിരിരുന്നു. പണ്ട് കാലത്ത് കളരിയിൽ ഗുരുനാഥൻമാർ ഹരിശ്രീ എഴുതിപ്പിച്ചാണ് വിദ്യാരംഭിച്ചിരുന്നത്. അങ്ങനെ കളരി പണിക്കൻമാർ ദേശത്തെ ഗുരുനാഥൻമാരായി. ഇന്നും ആ പേരിലാണ് പണിക്കൻമാർ അറിയപെടുന്നത്.
കുന്ദംകുളത്ത് നിന്ന് 4 km പടിഞ്ഞാറ് പോയാൽ ചെറുവത്താനി എന്ന ദേശം. ദേശത്തെ ദേവനായി നരസിംഹമൂർത്തി വാഴുന്ന ഗ്രാമം .അവിടെയാണ് അഞ്ഞൂര് കളരി പാരമ്പര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുലദൈവമായി ഹനുമാൻ സ്വാമിയും അമ്മ താഴ്വഴിയായി ലഭിച്ച ഉപാസന മൂരത്തികളായ വിഷ്ണുമായ ചാത്തനും കരിങ്കുട്ടി ചാത്തനും ശത്രുസംഹാരമൂർത്തിഭാവമായ കരിങ്കാളി മുത്തിയമ്മയും വാഴുന്ന പാരമ്പര്യ ക്ഷേത്രം. കാര്യസാദ്ധ്യത്തിനും ദോഷശാന്തിയ്ക്കുമായി അനേക ഭക്തമാരും പല ദേശത്തും നിന്നും ആളുകളും വന്ന് തൊഴുത് പ്രാർത്ഥിക്കുന്നു. കുല തൊഴിലായ ജോതിഷവും മഷിനോട്ടവും മന്ത്രിക താന്ത്രിക കർമ്മങ്ങളും കൗളാചാര പൂജകളും ഗുരുകാർന്നവൻമാരുടെ അനുഗ്രഹത്താൽ നിലനിർത്തിവരുന്നു. എല്ലാ മാസവും കറുത്തവാവിന് അമാവാസി പൂജ ഈ ക്ഷേത്രത്തിലെ ഒരു പ്രത്യേഗതയാണ്.

അഞ്ഞൂർ കളരി പാരമ്പര്യ ശ്രീ ഹനുമാൻ ശ്രീ സ്വാമി ശ്രീ വിഷ്ണുമായ സ്വാമി ശ്രീ ഭദ്രകാളി ക്ഷേത്രം

സമസ്ത ദോഷ പരിഹാരത്തിനും തൊഴിൽ പരമായും മാംഗല്യം സoബന്ധമായ തടസ്സങ്ങൾ നീങ്ങുന്നതിനും ഉദ്ധിഷ്ട കാര്യലബ്ദിക്കും ഈ ക്ഷേത്ര സന്നിധിയിൽ വന്നു പ്രാർത്ഥിച്ചാൽ ഫലം നിശ്ചയം

ഇവിടെത്തെ ദേവതക്കളുടെ പവിത്രമായ വിശേഷാൽ പൂജകളിൽ പങ്കെടുത്തു പൂർണ്ണ ഭക്തി ആധര പൂർവ്വം പ്രാർത്ഥിച്ചാൽ മനസ്സിൽ നിശ്ചിയ്ച്ച ഏതൊരു കാര്യവും സമയബന്ധിതമായി നടക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്

തലമുറകൾ ആയി ഈ ക്ഷേത്രത്തിലെ പാരമ്പര്യ പൂജാധി കർമ്മങ്ങൾ ഇന്നും മുടങ്ങാതെ നടക്കുന്നു എന്നതാണ് മേൽപ്പറഞ്ഞ ഫലസിദ്ധി ഭക്തർക്ക് ലഭിക്കുവാനുള്ള കാരണം. എല്ലാ മാസവും നടത്തി വരാറുള്ള അമാവാസി പൂജയാണ് ഇവിടെ ത്തെ മറ്റൊരു പ്രത്യേകത. അമാവാസിക്ക് ദേവതക്കൾ കൂടുതൽ ശക്തിയാർജ്ജിച്ച് ജ്വലിക്കുന്നു. ആ അദൃശ്യ ജ്വലനശക്തിയിൽ ഭക്തിയിൽ അനുഗ്രഹാശിസ്സുകൾ ചൊരിയുന്നതിന്നോടൊപ്പം കുടുംബത്തിൽ ഐശ്വര്യം, സമാധാനം, ഐക്യം, സമൃദ്ധി, അഭിവൃദ്ധി എന്നിവ കൂടി പ്രധാനം ചെയ്യുന്നു.

അഞ്ഞൂർ കളരിക്ഷേത്രം
ചെറുവത്താനി, കുന്നംകുളം തൃശ്ശൂർ, കേരള, contact No: ഉണ്ണിക്കണ്ണൻ പണിക്കർ
9895171681,
9846827718
WWW.unnikannanpanicker.com
https://www.facebook.com/unni.unnikannan.7

മഷിനോട്ടം, ബാല മഷിനോട്ടം, ജ്യോതിഷം,ജാതകം പ്രശ്നം, മുഹൂർത്തം, താംബൂലപ്രശനം , ദേവപ്രശ്നം, അഷ്ടമംഗലപ്രശ്നം, പൂജാ ,മന്ത്രവാദം, പ്രേത വേർപാട് കർമ്മം, താന്ത്രിക പരിഹാര കർമ്മങ്ങൾ, ദശദണ്ഡ് കർമ്മം, ഹോമാങ്ങൾ യന്ത്രങ്ങൾ,ഏലസ്സുകൾ, പ്രതിഷ്ഠാകർമ്മങ്ങൾ, ശാക്തേയ കൗളാചര പൂജകൾ, ശത്രുദോഷപരിഹാര പൂജ , ഗുളിക പരിഹാര പൂജ.
അഞ്ഞൂര് കളരി ഹനുമാൻ സ്വാമി ,വിഷ്ണുമായ സ്വാമി, കരിങ്കുട്ടി ചാത്തൻ സ്വാമി, കരിങ്കാളി മുത്തിയമ്മ ക്ഷേത്രം



വഴിപ്പാടുകൾ

ഹനുമാൻ സ്വാമിക്ക്

പുഷ്പാഞ്ജലി
വിശേഷ പുഷ്പാഞ്ജലി
ഗദസമർപ്പണം
നാരങ്ങ മാല
വടമാല
വെറ്റിലമാല
കദളിപ്പഴം
അവിൽ നിവേദ്യം
ചുറ്റ് വിളക്ക്
കലശപൂജ

വിഷ്ണുമായ സ്വാമിക്ക്

പുഷ്പാഞ്ജലി
കാര്യസാദ്ധ്യ പൂജ
താംബൂല സമർപ്പണം
ചുക്കിരി
കൊഴനിവേദ്യം
ഗുരുതി
കലശം

കരിങ്കുട്ടി സ്വാമിക്ക്

പുഷ്പാഞ്ജലി
കാര്യസാദ്ധ്യ പൂജ
ശത്രു ദോഷ പൂജ
ചുക്കിരി
തവിട്
ഗുരുതി

കരിങ്കാളി മുത്തിയമ്മക്ക്

പുഷ്പാഞ്ജലി
രക്ത പുഷ്പാഞ്ജലി
ശത്രുസംഹാര പൂജ
മംഗല്യ പൂജ
കാര്യസാദ്ധ്യ പൂജ
ചുക്കിരി
തവിട്
ഗുരുതി

ക്ഷേത്രത്തിലെ പ്രധാന പൂജകൾ

അമാവാസി പൂജ
പ്രതിഷ്ഠാദിന പൂജ
തിറ വെള്ളാട്ട് പൂജ
മഷിനോട്ടം ജ്യോതിഷം പരിഹാരപൂജകൾ

അഞ്ഞൂര് കളരി പാരമ്പര്യ ക്ഷേത്രം
ചെറുവത്താനി - കുന്ദംകുളം - തൃശ്ശൂർ
അഞ്ഞൂര് കളരി സമ്പ്രദായം

ആയോധന കലയുടെ ഈറ്റില്ലമായ കേരളത്തിൽ പുരാതനമായ ആയോധനകലകളിലൂടെയും അക്ഷരകളരിയിലൂടെയും പ്രസിദ്ധിയാർജിച്ച് നാടെങ്ങും പുകൾപെറ്റ കുടുംബമായിരുന്നു അഞ്ഞൂര് കളരി.കളരി പരദേവതകളാലും മച്ചിൽ ഭഗവതിയായ ഭുവനേശ്വരി ചൈതന്യത്താലും ഉപാസനാമൂർത്തിയായ ശ്രീ ഹനുമാൻ സ്വാമി സാന്നിധ്യത്താലും തേജോമയമായി നിറഞ്ഞുനിന്നിരുന്ന ശക്തിവത്തായ അഞ്ഞൂര് കളരി, പാരമ്പര്യ മഹിമകൊണ്ടും ഉപാസന ചൈതന്യം കൊണ്ടും ഇന്നും പതിൽമടങ്ങ് ശക്തിയോടെ നിലകൊള്ളുന്നു. തലമുറകളായി കൈമാറിവന്ന വിദ്യയും സിദ്ധിയും ലോക നന്മക്കായി വിഭാവനം ചെയ്ത്കൊണ്ട് അഞ്ഞൂര് കളരി ഇന്നും പ്രൗഡമായി നിലകൊണ്ട് ഇപ്പോഴും ദേശത്തെ ഗുരുനാഥൻമാരായി കുടുംബാംഗങ്ങൾ അറിയപ്പെടുന്നു.

ജ്യോതിഷം മഷിനോട്ടം മാന്ത്രികം

പാരമ്പര്യ സിദ്ധിയായ ജ്യോതിഷം മഷിനോട്ടം മാന്ത്രികം ഗുരുകാരണവൻമാരുടെയും ധർമ്മ ദൈവങ്ങുടെയും ഉപാസനമൂർത്തികളുടെയും അനുഗ്രഹത്താൽ ഇന്നും നിലനിർത്തി വരുന്നു.

വിദ്യാതടസ്സം, വിവാഹദുരിതം, ദാമ്പത്യദുരിതം, കുടുംബദേഷം, സ്ഥലദേഷം, തൊഴിൽപരാജയം, കൈവിഷദോഷം, രോഗ ദുരിതം, മാനസീക അസ്വസ്ഥത, കാര്യസാദ്ധ്യം ശത്രുദോഷം, എന്നീ ദേഷങ്ങളെ പൂജാദികർമ്മങ്ങളിലൂടെ പരിഹാരം ചെയ്ത് യന്ത്ര ഏലസാദികൾ നൽകുന്നു.


അഞ്ഞൂര് കളരി പാരമ്പര്യ ക്ഷേത്രം
ചെറുവത്താനി - കുന്ദംകുളം - തൃശ്ശൂർ
mob:9895171681, 9846827718

Download our App