X

SANATHANA DHARMA DEVASWOM TRUST

Mangalath AK Building , adoor, Adoor, Pathanamthitta - 691523
Santhosh Kumaran Unnithan

About SANATHANA DHARMA DEVASWOM TRUST

ആർഷ ഭാരത സംസ്കൃതിയുടെ അന്തഃസത്തയായ ആദ്ധ്യാത്മീക ദർശനത്തിന്റെ പവിത്രതയിൽ അധിഷ്ഠിതവും സഹസ്രാബ്ദങ്ങളെയും അതിജിവിച്ച് അനുസ്യൂതമായി മുന്നേറുന്ന ധർമ്മ സംസ്കാരോപാസനയുടെ ശക്തിയിൽ സംസ്ഫുടം ചെയ്തെടുക്കപ്പെട്ടതും ആയ സനാതന ധർമ്മം അഥവാ ഹിന്ദു സംസ്കൃതി എന്ന നമ്മുടെ പൈതൃക സമ്പത്തിന്റെ ശക്തി ഒരിക്കൽ കൂടി അഭിനവ ഭാരതചേതനയുടെ മണ്ണിൽ ആഴ്ന്നിറങ്ങുവാനും ആ തായ് വേരുകൾ ഒന്നുകൂടി ഈ നാടിനെ ഫലഭൂയിഷ്ടമാക്കുവാനും അതുവഴി ഇന്നും ഉറങ്ങിക്കിടക്കുന്ന ഒരോ ഭാരതീയനിലും അതിവിശിഷ്ടമായ അവന്റെ പൈതൃകത്തെക്കുറിച്ചുള്ള അവബോധം ആത്മവിശ്വാസത്തിന്റേയും കർമ്മ കുശലതയുടേയും പുതിയ ഉണർവിലേക്ക് അവനെ ഉയർത്തുവാനും വേണ്ടിയുള്ള ഒരു എളിയ സംരഭത്തിന്റെ ആദ്യത്തെ കാൽവെയ്പെന്നവണ്ണം രൂപം കൊണ്ട ട്രസ്റ്റാണ് സനാതന ധർമ്മ ദേവസ്വം ട്രസ്റ്റ്.
അന്ത:ച്ഛിദ്രങ്ങളും മിഥ്യാധാരണകളും സാംസ്കാരിക ജീർണ്ണതകളും കൊണ്ട് ഇന്ന് ശിഥിലീകരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ഹൈന്ദവ സംസ്കാരത്തിന്റെ പുനരുദ്ധാരണം ഭാരതത്തിന് മാത്രമല്ല ലോകത്തിന് തന്നെ ക്ഷേമത്തിന് അനിവാര്യമാണ്.
ജില്ലാതലങ്ങളിൽ ഓരോ ആദ്ധ്യാത്മീക പാഠശാലകൾ വീതം സ്ഥാപിച്ച് പുരാണ ആത്മീയ ആദ്ധ്യാത്മീക ഗ്രന്ഥങ്ങൾ,ക്ഷേത്ര കലകൾ, വേദ ഗണിതം എന്നിവ കുട്ടികളെ പഠിപ്പിക്കുക,അന്യം നിന്നുപോകുന്ന ഹിന്ദു ഗ്രന്ഥഭാഷയായ സംസ്കൃതവും കുട്ടികളെ അഭ്യസിപ്പിക്കുക , അതിപുരാതനങ്ങളായ ആചാര അനുഷ്ഠാനങ്ങളുടെ അന്തരാർത്ഥങ്ങളെ ഉൾകൊള്ളുന്നതിനും അവയോടുള്ള ആദരവ് നിലനിർത്തിപ്പോരുന്നതിനും വേണ്ട അവബോധം കുട്ടികളിൽ സൃഷ്ടിക്കുക,കൂടാതെ യോഗാഭ്യാസം, പ്രാണായാമം തുടങ്ങിയ ഉത്കൃഷ്ടങ്ങളായ ക്രിയകൾ കുട്ടികളെ അഭ്യസിപ്പിച്ച് ശാരീരികവും മാനസീകവും ബുദ്ധിപരവുമായ അവരുടെ വളർച്ചയെ പരിപോഷിപ്പിക്കുക, ഭഗവത്ഗീത തുടങ്ങിയ മഹത് ഗ്രന്ഥങ്ങളിലെ ആശയങ്ങളാൽ അവരുടെ ജീവിത വീക്ഷണത്തെ ഉയർത്തുക, ഇതെല്ലാമാണ് ഈ ട്രസ്റ്റിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.

Download our App