X

GRAMAJYOTHI NEWS & ONLINE NEWS CHANNEL

Calicut College Building, Near Pvt. Bus Stand, IMA Road, Thodupuzha, Idukki, Idukki - 685584
Manager

About GRAMAJYOTHI NEWS & ONLINE NEWS CHANNEL

ONLINE NEWS CHANNEL

ഗ്രാമജ്യോതി ഓണ്‍ലൈന്‍ പതിപ്പിലൂടെ ലോകത്തിലെ എല്ലാ കോണുകളിലേയും മലയാളികള്‍ക്ക്‌ വാര്‍ത്തകള്‍ തത്സമയം അറിയുന്നതിന്‌ സാധിക്കും. സംഭവിക്കുന്ന നിമിഷത്തില്‍ തന്നെ വാര്‍ത്ത വായനക്കാരിലെത്തിക്കാനുള്ള വിപുലമായ സംവിധാനമാണ്‌ ഓണ്‍ലൈന്‍ പതിപ്പിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്‌ . ദിവസം മുഴുവന്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ ഓണ്‍ ലൈന്‍ ചാനലില്‍ ലഭ്യമാക്കും. പ്രാദേശിക, ദേശീയ വാര്‍ത്തകള്‍ക്ക്‌ സൈറ്റില്‍ പ്രത്യേക ഇടമുണ്ട്‌.

ഏതൊരു മൊബൈലിലോ വീഡിയോയിലോ റെക്കോഡ്‌ ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ വാര്‍ത്തകള്‍ വിദഗ്‌ദ്ധസമിതിയുടെ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ ശേഷം സൈറ്റില്‍കൂടി പുറത്ത്‌ വിടുന്നതാണ്‌. സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ സാധ്യതകളും വെബ്‌സൈറ്റ്‌ ചാനലില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ ലക്കങ്ങളിലെ ഗ്രാമജ്യോതി പത്രത്തിന്റെ കോപ്പിയും ഓണ്‍ലൈന്‍ എഡിഷനിലെ “ഇ-പേപ്പര്‍” സംവിധാനം വഴി വായനക്കാര്‍ക്ക്‌ ലഭ്യമാക്കും. പ്രാദേശിക വാര്‍ത്തകളോടൊപ്പം ഫോട്ടോ, വീഡിയോ ദൃശ്യങ്ങളും, ഓണ്‍ലൈന്‍ വായനക്കാരെ ഉദ്ദേശിച്ചുള്ള പ്രത്യേക വാര്‍ത്തകളും ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ്‌ ഇന്റര്‍നെറ്റ്‌ പതിപ്പ്‌ തയ്യാറാക്കിയിരിക്കുന്നത്‌.

രാഷ്‌ട്രീയം, സ്‌പോര്‍ട്‌സ്‌, ബിസിനസ്‌, ആരോഗ്യം, വാര്‍ത്തകള്‍ക്കും പ്രത്യേക ഇടം നല്‍കിയിട്ടുണ്ട്‌. പരിസ്ഥിതി, സാംസ്‌കാരിക വാര്‍ത്തകള്‍ക്കും ആരോഗ്യ സംബന്ധമായ പല പംക്തികള്‍ക്കുമുള്ള പ്രത്യേക വിഭാഗം ഒരുക്കിയിട്ടുണ്ട്‌. വായനക്കാരുടെ അഭിപ്രായം പങ്കുവയ്‌ക്കുന്നതിനുള്ള സംവിധാനവും ഓണ്‍ ലൈനില്‍ ഉണ്ടായിരിക്കും. വായനക്കാരുമായി വോട്ട്‌ & ടോക്ക്‌ സംവിധാനവും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

കേരള സര്‍ക്കാര്‍, പി ആര്‍ ഡി ന്യൂസ്‌, പിഎസ്‌ സി തുടങ്ങി നിരവധി ലിങ്കുകളും ഈ വാര്‍ത്താധിഷ്‌ഠിത വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

GRAMAJYOTHI NEWS

Download our App